രാജ്യത്തിന്റെ പോക്ക് ഫാസിസത്തിലേക്ക്: എംവി ഗോവിന്ദൻ മാസ്റ്റർ
13 October 2023
ഫാസിസത്തിലേക്കാണ് നമ്മുടെ രാജ്യത്തിന്റെ പോക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു.
നിലവിൽ അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലു വിളിക്കപ്പെടുന്ന സാഹചര്യമാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.