അട്ടപ്പാടി മധുവധ കേസില്‍ സാക്ഷി സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ കോടതി വിധി ഇന്ന്

single-img
12 October 2022

പാലക്കാട്: അട്ടപ്പാടി മധുവധ കേസില്‍ 29ാം സാക്ഷി സുനില്‍കുമാറിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ പരാതിയില്‍ കോടതി ഇന്ന് വിധി പറഞ്ഞേക്കും.

കേസിലെ സാക്ഷി കോടതിയെ കബളിപ്പിച്ചെന്ന് കാണിച്ചാണ് സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം, അട്ടപ്പാടി മധുവധ കേസില്‍ മൂന്ന് സാക്ഷികളുടെ വിസ്താരവും ഇന്ന് നടക്കും. 98,99,100 സാക്ഷികളുടെ വിസ്താരമാണ് ഇന്ന്നടക്കുക.ഇന്നലെ മധുവിന്റെ അമ്മ മല്ലി,സഹോദരി ചന്ദ്രിക,ഇവരുടെ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം നടന്നിരുന്നു. വിചാരണക്കിടെ മധുവിന്റെ അമ്മ കോടതിയില്‍ പൊട്ടിക്കരഞ്ഞു.കേസിലെ സര്‍ക്കാര്‍ അഭിഭാഷകന് വേതനം നല്‍കാത്തതിലെ ആശങ്ക മല്ലി കോടതിയെ അറിയിക്കുകയും ചെയ്തു.