കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും: സുരേഷ് ഗോപി

single-img
27 August 2024

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്നിട്ടുള്ള വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ​ഗോപി. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് പറഞ്ഞ അദ്ദേഹം, ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങൾ എന്നും ആരോപിച്ചു.

വിഷയത്തിൽ മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഉയർന്നിട്ടുള്ള പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും.

ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.