കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണം: കേന്ദ്ര സർക്കാർ


കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതിനു പിന്നാലെ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് നിര്‍ദേശിച്ചു. ഏത് തരത്തിലുള്ള വകഭേദമാണ് വ്യാപിക്കുന്നതെന്ന് കണ്ടതെന്നാണ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.
ഇതുകൂടാതെ തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ മോക്ഡ്രില്‍ നടത്താനും കേന്ദ്രം ആവശ്യപ്പെട്ടു. ഇനിയൊരു കോവിഡ് തരംഗമൊ വ്യാപനമൊ ഉണ്ടായാല്‍ അതിനെ നേരിടാന്‍ ആശുപത്രികളും ആരോഗ്യ സംവിധാനവും സജ്ജമണൊ എന്ന് അറിയാനാണ് മോക്ഡ്രില്‍ നടത്തുന്നത്. മോക്ഡ്രില്ലിന് മുന്‍പ് അവലോകന യോഗം വിളിച്ചുചേര്‍ക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം നിലവിലെ സജീവ കോവിഡ് കേസുകളുടെ എണ്ണം 25,587 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 1,912 ആണ്. 606 ആണ് ദില്ലിയിൽ പ്രതിദിന കോവിഡ് കണക്ക്. ഉത്തർപ്രദേശിലെ ലക്നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. കേരളം, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.