പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയിൽ
1 October 2022
തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്.
ഇന്നലെ മുതല്‍ പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു.
അതേസമയം, ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്ന് ആണ് സംശയം.