എറണാകുളം അമ്ബലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍
7 December 2022
കൊച്ചി: എറണാകുളം അമ്ബലമേടില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. അഞ്ച് പശുക്കളാണ് ചത്തത്.
വാഹനം ഇടിച്ചാണ് പശുക്കള്‍ ചത്തത്. എഫ് എ സി ടി കോമ്ബൗണ്ടില്‍ മേയാനിറങ്ങിയ പശുക്കള്‍ റോഡിലേക്കിറങ്ങിയപ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്.
ഉളളുലയ്ക്കുന്ന കാഴ്ച എഫ് എ സി ടി കോംപൗണ്ടില്‍ ഇന്നുണ്ടായത്. റോഡരികില്‍ നിര നിരയായി പശുക്കള്‍ ചത്ത നിലയിലായിരുന്നു. പുലര്‍ച്ചെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ഒരു ടോറസ് വാഹനം പശുക്കളെ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.