വി.ഡി.സതീശൻ വെറും അലവലാതി: കെ.കെ.ശിവരാമൻ


പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വെറും അലവലാതിയാണെന്ന് സിപിഐ ഇടുക്കി മുൻ ജില്ല സെക്രട്ടറി കെ.കെ.ശിവരാമൻ. സിപിഐ ജില്ല രാഷ്ട്രീയ പ്രചരണ ജാഥയിൽ നെടുങ്കണ്ടത്ത് പ്രസംഗിക്കുന്നതിനിടെയാണ് കെ.കെ.ശിവരാമന്റെ വിമർശനം.
സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നിയമസഭയിൽ കാണിക്കുന്നത് ശുദ്ധ തെമ്മാടിത്തരമാണ് എന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ സോണിയ ഗാന്ധി കോൺഗ്രസ് എംപിമാരോട് ഡൽഹിയിൽ ക്യാംപ് ചെയ്യാൻ ആവശ്യപ്പെട്ട സമയത്ത് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, കെ.സുധാകരൻ എന്നിവർ മുങ്ങിയെന്നും കെ.കെ.ശിവരാമൻ പരിഹസിച്ചു.
അതേസമയം രാഹുൽഗാന്ധിയെ സി.പി.എം. പിന്തുണച്ചത് സ്വയരക്ഷയ്ക്കു വേണ്ടിയാണെന്നും രാജ്യത്താകെ തരംഗമുണ്ടായപ്പോൾ അതിന്റെ ഒാഹരി പറ്റാനാണ് ശ്രമിച്ചതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എം.വി. ഗോവിന്ദന്റെ പ്രസ്താവനയോടെ സി.പി.എമ്മിന്റെ കാപട്യം പുറത്തുവന്നു. നാളെ ഇവരുടെപേരിൽ കേസ് വരുമ്പോൾ ഇതുപോലെ എല്ലാവരും ചെയ്യണമെന്നാണ് ആഗ്രഹം. അതിനൊന്നും ഞങ്ങളെ കിട്ടില്ലെന്നും സതീശൻ പറഞ്ഞു.