രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും

single-img
28 December 2022

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സിപിഎമ്മും പങ്കെടുക്കും. സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയാണ് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്.

ഭാരത് ജോഡോ യാത്രയെ സിപിഎം കേരള ഘടകം വിമര്‍ശിച്ചിരുന്നു.

മുഹമ്മദ് യൂസഫ് തരിഗാമിക്ക് പുറമെ, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുമായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവരും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ജമ്മു കശ്മീരിലെ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം അറിയിച്ചത്. ജനാധിപത്യ-മതനിരപേക്ഷ സ്വഭാവമുള്ള എല്ലാ പാര്‍ട്ടികളേയും യാത്രയിലേക്ക് ക്ഷണിക്കുകയാണ്. ഭാരത് ജോഡോ യാത്ര വന്‍ വിജയമാണെന്നും, യാത്രയെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും കെ സി വേണുഗോപാല്‍ അറിയിച്ചു.