പരാതിയില്ലാതെ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി  2 കോടി രൂപ ആവശ്യപ്പെട്ടു;സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോണ്‍ സന്ദേശം പുറത്ത്

single-img
1 July 2023

കോഴിക്കോട്: പരാതിയില്ലാതെ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി  2 കോടി രൂപ ആവശ്യപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. തന്‍റേയും മറ്റൊരാളുടെയും വീട് കൈമാറാനും പരാതി പിൻവലിക്കാനും 2 കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോടാണ്  ആവശ്യപ്പെട്ടത്.ശ ബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി. ആരുടെയെങ്കിലും ഭാഗത്തു തെറ്റുണ്ടായെങ്കിൽ നടപടി ഉണ്ടാകും. കാര്യങ്ങൾ പരിശോധിച്ച് വരുന്നതേയുള്ളുവെന്നും സിപിഎം നേതൃത്വം അറിയിച്ചു.

സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ വ്കസന നേട്ടങ്ങൾ മുൻനിർത്തി നേരിടാൻ സിപിഎം. പ്രത്പക്ഷമടക്കം ഉന്നയിക്കുന്ന വിവാദങ്ങളെ അവഗണിക്കാനാണ് നേതൃയോഗത്ത്ലെ ധാരണ. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ് ജനങ്ങളിലേക്ക് ഇറങ്ങും, ഏകീകൃത സിവിൽ കോഡിൽ എതിർ പ്രചാരണം ശക്തമാക്കാനും സ്പിഎം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് പ്ന്നാലെ രണ്ട് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന  സമിതി യോഗത്തിനും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അടക്കം ചർച്ചയായേക്കും