കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തി; ആലപ്പുഴയിൽ ഏരിയാകമ്മിറ്റി അംഗത്തെ പുറത്താക്കി സിപിഎം


ആലപ്പുഴയിൽ സിപിഎമ്മിലെ വനിതാ പ്രവർത്തകരുടെ ഉൾപ്പടെ സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജില്ലയിലെ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എപി സോണയെയാണ് പുറത്താക്കിയത്. ആലപ്പുഴ സിപിഎമ്മിൽ വിഭാഗിയത പുകയുന്നതിനിടെയാണ് വീണ്ടും അച്ചടക്കനടപടി ഉണ്ടായിരിക്കുന്നത്.
വിഷയത്തിൽ സിപിഎം അന്വഷണ കമീഷൻ നൽകിയ റിപ്പോർടിനെ തുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി. രണ്ടുമാസങ്ങൾക്ക് മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്.
തന്റെ പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയുടെ ഉൾപ്പെടെ 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ തന്റെ ഫോണിൽ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു പാർട്ടി അന്വേഷണവും നടപടിയും