ഓണത്തിന് സംസ്ഥാനത്ത് വിപുലമായി വിഷരഹിത പച്ചക്കറി ചന്തകളൊരുക്കി സി.പി.എം.
തിരുവനന്തപുരം : ഓണത്തില്‍ സംസ്ഥാനത്ത് വിപുലമായി വിഷരഹിത പച്ചക്കറി ചന്തകളൊരുക്കി സി.പി.എം. സെപ്തംബര്‍ രണ്ട് മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളിലാണ് പച്ചക്കറി വിപണികള്‍ സംഘടിപ്പിക്കുന്നത്.
വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബര്‍ അഞ്ചിന് തിരുവനന്തപുരം, വെമ്ബായത്ത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും.
മറ്റ് ജില്ലകളില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, രാഷ്ട്രീയ സാംസ്കാരിക നേതാക്കളും വിപണിക ളുടെ ഉഘാടനചടങ്ങില്‍ സംബന്ധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിഷരഹിത പച്ചക്കറിയുടെ ഉല്‍പാദനവും, സ്വയംപര്യാപ്തയും ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ 2016 മുതല്‍ സംയോജിത കൃഷി കാമ്ബയിന്‍ നടത്തിയിരുന്നു. അതിന്റെ ഭാഗമായി 1600 ഓളം ഓണക്കാല വിപണികള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനം പച്ചക്കറിയുടെ രംഗത്ത് മികച്ച മുന്നേറ്റത്തിനും സ്വയം പര്യാപ്തത കൈവരിക്കുന്നതിലേക്കും എത്തിക്കുന്നതിന് സഹായിക്കുന്ന കാര്‍ഷിക ഇടപെടലിന്റെ ഭാഗമായാണ് ജൈവകൃഷികാമ്ബയിന്‍ ആരംഭിച്ചത്.
കര്‍ഷകസംഘത്തിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ സഹകരണബാങ്കുകളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും സാസംഘങ്ങളുടെയും സഹായത്തോടെയാണ് വിപണികള്‍ ഒരുക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.