‘മുണ്ട് മോദി’യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം; പരിഹാസവുമായി കോൺഗസ്

single-img
12 September 2022

കേരളത്തിലൂടെ കൂടുതൽ പ്രചാരണം നടത്തുന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച സി പി എമ്മിന് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്ത്.ഫാസിസത്തെ ചെറുക്കാനെന്ന പേരിൽ 18 ദിവസം കേരളത്തിൽ യാത്ര ചെയ്യുന്ന രാഹുൽ യുപിയിൽ വെറും രണ്ട് ദിവസം മാത്രം യാത്ര നടത്തുന്നു.അങ്ങിനെ ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയെന്നുമായിരുന്നു സിപിഎം പരിഹാസം.

ഇതിനു മറുപടിയായി ‘മുണ്ട് മോദി’ യുടെ നാട്ടിലെ ബിജെപിയുടെ എ ടീമാണ് സി പി എം എന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് തിരിച്ചടിച്ചു.കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എങ്ങനെ ? എന്തുകൊണ്ട് എന്ന് ഗൃഹപാഠം ചെയ്യണമെന്നും സിപിഎമ്മിന് അദ്ദേഹം ഉപദേശം നല്‍കി.