മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുന്നു: എംഎം മണി

single-img
2 October 2022

കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മാന്യമായ വേതനവും ബഹുമാനവും ലഭിക്കുന്നുണ്ട് എന്ന് സി പി എം നേതാവ് എം എം മണി. മാത്രമല്ല മലയാളികൾ ഒരു പണിയുമെടുക്കാതെ ഹിന്ദിക്കാരെക്കൊണ്ട് പണിയെടുപ്പിക്കുകയാണെന്നും എംഎം മണി പറഞ്ഞു.

ദശലക്ഷക്കണക്കിന് ആളുകളുടെ ഗൾഫ് ആണ് ഇന്ന് കേരളം. ഇടുക്കിയിൽ പണിക്ക് വരുന്നവർ പലരും വിമാനത്തിലാണ് എത്തുന്നത്. സംഘം ചേർന്ന് വണ്ടി വിളിച്ച് വരുന്നവരുമുണ്ട്. ഉത്തരേന്ത്യൻ ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങളുടെ ഫലമാണ് അവിടെനിന്നുള്ള തൊഴിലാളികൾ കേരളത്തിലേക്ക് എത്തുന്നതിന്റെ കാരണം. അവിടെ വേലയും കൂലിയും ഇല്ലാത്ത സ്ഥിതിയായി. ഇവിടെ അതിഥി തൊഴിലാളികൾ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവരെ വിശേഷിപ്പിക്കുന്നതെന്നും എംഎം മണി പത്തനംതിട്ടയില്‍ പറഞ്ഞു

എന്നാൽ ഇങ്ങനെ വരുന്നവരിൽ ചില കുഴപ്പമാരും ഉണ്ട് എന്നും എം എം മണി ഓർമ്മിപ്പിച്ചു.