രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടി: വിഡി സതീശൻ


കോടതി വിധിയെ തുടർന്ന് രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയില്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് സിപിഎമ്മുകാര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് ഷെയര്‍ പിടിക്കാന്‍ വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാനല്ല മുഖ്യമന്ത്രിയും ഗോവിന്ദന്‍ മാഷുമൊക്കെ ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും ഇപ്പോള്‍ സത്യം പുറത്തുവന്നെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നരേന്ദ്ര മോദി ഭരണകൂടത്തിനെതിരായി വലിയൊരു തരംഗമുണ്ടാക്കിയപ്പോ അതിന്റെ ഷെയര്‍ പിടിക്കാന്‍ വേണ്ടിയാണ് സിപിഎമ്മുകാരെല്ലാം ഫേസ്ബുക്കിലൂടെ പോസ്റ്റിട്ടത്.
അതേസമയം, രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധ പ്രകടനം നടത്തിയ ഞങ്ങളുടെ കുട്ടികളെ തലതല്ലി പൊളിച്ച് ബിജെപിക്കാരെ സന്തോഷിപ്പിച്ചു. ഇപ്പോള്‍ എന്തായാലും സത്യം പുറത്തുവന്നു. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ വേണ്ടിയിട്ടല്ല ചെയ്തത്. സ്വയരക്ഷയ്ക്ക് വേണ്ടിയിട്ട് ചെയ്തതാണ്. ഇവര്‍ക്കെതിരായിട്ട് കേസ് വരുമ്പോ ഇതുപോലെ എല്ലാവരും പറയാന്‍ വേണ്ടിയിട്ട് ചെയ്തതാണ്’. വി ഡി സതീശന്‍ പറഞ്ഞു.