പാനൂര്‍ സംഭവത്തില്‍ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം

7 April 2024

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ബോംബ് സ്‌ഫോടനത്തില്‍ മരണപ്പെട്ട ഷെറിന്റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. പാനൂര്‍ ഏരിയ കമ്മിറ്റിയംഗം സുധീര്‍കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്.
ബോംബ് നിർമ്മിച്ചവരുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നായിരുന്നു സിപിഐഎം നിലപാട്. അതേസമയം പാനൂര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നും പാര്‍ട്ടി നേതാക്കളാരും ആരുടെയും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് പരാജയഭീതിയില്‍ സിപിഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിയുന്നതായി യുഡിഎഫ് ആരോപിക്കുന്നു. വടകരയില്‍ ഉൾപ്പെടെ ബോംബ് രാഷ്ട്രീയം പ്രധാന പ്രചരണ വിഷയമാക്കി മാറ്റിയിരുന്നു.