കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കി സിപിഎം

single-img
17 October 2024

എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യയെ നീക്കി സിപിഎം നടപടി . സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം.

ഇന്ന് ചേർന്ന സെക്രട്ടേറിയറ്റിന്‍റെ തീരുമാനം ദിവ്യ അംഗീകരിക്കുകയായിരുന്നു . അഡ്വ. കെ.കെ. രത്‌നകുമാരിയായിരിക്കും പകരമായി പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചിരുന്നത്.

എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കണ്ണൂർ ടൗൺ പൊലീസാണ് പി.പി. ദിവ്യക്കെതിരെ കേസെടുത്തത്. നിയമോപദേശം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി.