പിപി ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സിപിഎം; സിപിഐക്ക് അതിൽ ഒന്നും പറയാനില്ല: ബിനോയ് വിശ്വം

single-img
19 October 2024

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന പി.പി ദിവ്യക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന തീരുമാനത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി തീരുമാനിക്കേണ്ടത് സി.പി.ഐ എമ്മാണെന്നും സി.പി.ഐക്ക് അതിൽ ഒന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഉടൻ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഉയരുന്ന ബിജെപി ബന്ധത്തിലും അദ്ദേഹം മറുപടി പറഞ്ഞു. പി സരിന് പാർട്ടി ചിഹ്നമില്ലാത്തത് ബിജെപിയെ സഹായിക്കാൻ എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബി.ജെ.പി ഡീൽ സ്ഥിരമാക്കിയവർക്ക് അങ്ങനെ എന്തും പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേപോലെ തന്നെ, വയനാടിന് ധനസഹായം പ്രഖ്യപിക്കാത്ത കേന്ദ്ര സർക്കാരിനെ ബിനോയ് വിശ്വം വിമർശിച്ചു. ദുരന്തമുഖത്ത് ബിജെപി രാഷ്ട്രീയം മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അൽപത്തരം കാണിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.