തൽക്കാലം പാർട്ടി അന്വേഷണം വേണ്ട; ഇപി ജയരാജൻ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
30 December 2022
പി ജയരാജൻ ഉയർത്തിയ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം .ഇന്ന് ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തതിന് ശേഷം തൽക്കാലം പാർട്ടി അന്വേഷണം വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, ചർച്ചക്ക് ശേഷം അരോപണങ്ങളോടും വിവാദങ്ങളോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജൻ പ്രതികരിച്ചില്ല. പക്ഷെ മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാവർക്കും പുതുവത്സര ആശംസകൾ എന്നായിരുന്നു ഇ.പിയുടെ മറുപടി.
വിഷയത്തിൽ ആവശ്യമായ വിവര ശേഖരണം നടത്തി പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാൽ മതിയെന്നാണ് ധാരണ. ഇപിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടി ഇപ്പോൾ വേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.