സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും; പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ഗവര്‍ണര്‍ക്കെതിരായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടിയും യോഗത്തില്‍ ചര്‍ച്ചയാകും.
അധ്യാപക നിയമനത്തിന് പ്രിയ വര്‍ഗീസ് ‘അയോഗ്യ’ എന്ന ഹൈക്കോടതി വിധി സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കെ സുധാകരന്റെ ആര്‍എസ്‌എസ് അനുകൂല പ്രസ്താവനകള്‍ യുഡിഎഫില്‍ ഉണ്ടാക്കിയ ഭിന്നത മുതലെടുക്കാനുള്ള തന്ത്രങ്ങളും സിപിഎം ചര്‍ച്ച ചെയ്യും. സുധാകരന്റെ പ്രസ്താവനകള്‍ക്കെതിരെ മുസ്ലിം ലീഗ് ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മുന്നണിയില്‍ ഒറ്റപ്പെട്ടു പോകാതിരിക്കാന്‍ മുസ്ലിം ലീഗ് ശരിയായ നിലപാട് സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രതികരിച്ചിരുന്നു