രാജി വേണ്ട; നിയമന കത്ത് വിവാദത്തിൽ മേയർക്ക് സിപിഎം പിന്തുണ

11 November 2022

നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ പിന്തുണച്ച് സിപിഎം. അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും വിഷയത്തിൽ ആര്യാ രാജേന്ദ്രൻ രാജിവയ്‌ക്കേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടെടുത്തു.
അതേസമയം, താൻ കത്ത് വിവാദത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് ആര്യാ രാജേന്ദ്രൻ നേരത്തെ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണസംഘം മേയര്‍ ആര്യാ രാജേന്ദ്രന്‍റെയും പാര്‍ലമന്ററി പാര്‍ട്ടി നേതാവ് ഡി.ആര്‍ അനിലിന്‍റെയും കത്തുകൾ പരിശോധിക്കും. ഒരേസമയം ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വിജിലൻസ് അന്വേഷണവും നടക്കുന്നത്.