ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസില്‍ കൂട്ടനടപടിയെടുത്ത് സി.പി.എം


തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉള്‍പ്പെട്ട പോക്സോ കേസില്‍ കൂട്ടനടപടിയെടുത്ത് സി.പി.എം. വിളവൂര്‍ക്കല്‍ ലോക്കല്‍ സെക്രട്ടറി മലയം ബിജുവിനെ സ്ഥാനത്തുനിന്ന് നീക്കുകയും താക്കീത് നല്‍കുകയും ചെയ്തു.
ലോക്കല്‍ കമ്മിറ്റിയംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തിട്ടുണ്ട്. കൂടാതെ, രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ക്ക് താക്കീതും നല്‍കി.
16കാരിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷ് അടക്കം ആറു പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പ്രതി ജിനേഷിന്‍റെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന ആരോപണത്തിലാണ് നേതാക്കള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. ജിനേഷ് അടക്കം എട്ടംഗ സംഘമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വാട്സ്‌ആപ് ഗ്രൂപ്പില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്ബര്‍ പ്രചരിപ്പിക്കുകയും ചെയ്തു.