ജി സുധാകരനെ അടുത്തയാഴ്ച സിപിഎം പുറത്താക്കും; ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും: കെ സുരേന്ദ്രൻ

9 July 2024

സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്‌ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഎം പുറത്താക്കുമെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു .
തെറ്റ് തിരുത്തുന്നതിന് പകരം ലോക്സഭാ തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയ്യുയർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജി സുധാകരനെ അടുത്തയാഴ്ച സിപിഎം പുറത്താക്കും. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ പാർട്ടി പുറത്താക്കുന്നതെങ്കിൽ അവരെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ വാഴ്ചയും അധികാര ദുർവിനിയോഗവുമാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരാജയത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു . അത് ഇല്ലാതാക്കാൻ സിപിഐഎമ്മിന് കെൽപ്പുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.