നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെയുള്ള ആരോപണം പരിശോധിക്കാന്‍ സിപിഎം
കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ സിപിഎം ഒരുങ്ങുന്നു .നവീന്റെ നാടായ പത്തനംതിട്ടയിലെ ജില്ലാ കമ്മിറ്റിയുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ഈ തീരുമാനം.
കണ്ണൂരിൽ നിന്നുള്ള ഒരു വിഭാഗം സിപിഎം ജില്ലാ നേതാക്കളും ദിവ്യക്കെതിരെ നിലപാടെടുത്തിട്ടുണ്ട്. വിഷയത്തിൽ ഇനി നവീന്‍ ബാബുവിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം തീരുമാനമെടുക്കും. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് പി പി ദിവ്യയുടെ മൊഴിയെടുക്കും.
യാത്രയയപ്പ് യോഗത്തില്‍ വേദിയിൽ ഉണ്ടായിരുന്ന ജില്ലാ കളക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കണ്ണൂര്‍ ടൗണ്‍ പൊലീസ് പത്തനംതിട്ടയില്‍ എത്തി അന്വേഷണം നടത്തും. നവീന്‍ ബാബുവിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തും. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ആയിരിക്കും ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുക.