സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്ത് പുറത്ത്


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മര്‍ക്കന്റെയില്‍ സഹകരണ സംഘത്തിലേക്ക് ജീവനക്കാരെ നിയമിക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരില്‍ നല്‍കിയ കത്ത് പുറത്ത്.
ക്ലര്‍ക്ക്. ഡ്രൈവര്‍ തസ്തികകളിലേക്ക് നിയമിക്കേണ്ടവരുടെ പേര് ഉള്‍പ്പടെ നല്‍കിയ കത്താണ് പുറത്തുവന്നത്. അറ്റന്‍ഡര്‍ നിയമനം ഇപ്പോള്‍ നടത്തേണ്ടതില്ലെന്നും ബാങ്ക് ഭരണസമിതിക്ക് നല്‍കിയ കത്തില്‍ പറയുന്നു
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കത്ത് നല്‍കിയത്. ആനാവൂര്‍ നാഗപ്പന്റെ പേരും ഒപ്പും കത്തില്‍ ഉണ്ട്. പാര്‍ട്ടി തീരുമാനമനുസരിച്ചാണ് നിയമനപ്പട്ടിക നല്‍കിയത്. സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങള്‍ മറികടന്നാണ് ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ എന്നാണ് ആരോപണം. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാന്‍ പ്രത്യേക ഏജന്‍സിയെ വേണമെന്ന ചട്ടമാണ് ലംഘിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളിലേക്ക് നിയമനപ്പട്ടിക ചോദിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍ ആനാവൂരിന് നല്‍കിയതെന്നു ആരോപിക്കുന്ന കത്തും, എസ്‌എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനം സംബന്ധിച്ച് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗവും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായി ഡിആര്‍ അനില്‍ നല്‍കിയ കത്തും നേരത്തേ പുറത്തുവന്നിരുന്നു.