ശരിയായ നിലയിലല്ലാതെ പണം കിട്ടുന്നുണ്ട്; മാത്യു കുഴല്‍ നാടന്‍ എം.എല്‍.എക്കെതിരെ അന്വേഷണം വേണമെന്ന് സിപിഎം

15 August 2023

കോൺഗ്രസിന്റെ മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്.
ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് ഒഴികെ എല്ലാവരുടേയും പേരില്‍ അക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴല്‍ നാടന്‍. വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎന്‍ മോഹനന്‍ അറിയിച്ചു.