പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
കേന്ദ്രസർക്കാർ നൽകുന്ന പത്മ പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആദരവും ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ൽ ഉണ്ടായിരുന്ന സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ അവാർഡിന് ശുപാർശ ചെയ്യുന്നവരുടെ എണ്ണത്തിൽ 28 മടങ്ങ് വർധനവുണ്ടായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം , പത്മ പുരസ്‌കാരം ഇനി ജനങ്ങൾക്കുള്ളതാണെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അവാർഡ് നിർണയ രീതി അടിമുടി മാറി. സാധാരണക്കാർക്കും ഇനി ആളുകളെ അവാർഡിനായി നാമനിർദ്ദേശം ചെയ്യാം.
”സമൂഹത്തിലെ താഴേത്തട്ടിലുള്ളവരുമായി അടുത്ത് ഇടപഴകി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രയത്‌നിച്ച നിരവധി ആളുകള്‍ക്ക് ഇത്തവണയും പത്മ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
അവരുടെയെല്ലാം പ്രചോദനാത്മകമായ ജീവിതത്തെക്കുറിച്ച് അറിയാൻ എല്ലാവർക്കും താൽപ്പര്യമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇവർ. അവരുടെ മേഖലകളിലെ അതുല്യമായ പ്രവർത്തനമാണ് അവരുടെ പ്രത്യേകത- മോദി ചൂണ്ടിക്കാട്ടി