അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ ശവസംസ്കാരം തമിഴ്‌നാട്ടിൽ ഇനി സംസ്ഥാന ബഹുമതികളോടെ

23 September 2023

അവയവ ദാനം ചെയ്യുന്നവർക്ക് ഇനി സംസ്ഥാന ബഹുമതി നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്റെ ട്വിറ്റർ പോസ്റ്റ് ചെയ്യുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകൾ: “അവയവ ദാനത്തിലൂടെ നൂറുകണക്കിന് രോഗികൾക്ക് ജീവൻ നൽകുന്നതിൽ തമിഴ്‌നാട് രാജ്യത്തെ മുൻനിര സംസ്ഥാനമായി തുടരുന്നു . മസ്തിഷ്‌ക മരണം സംഭവിച്ച കുടുംബാംഗങ്ങളുടെ ദാരുണമായ സാഹചര്യത്തിൽ അവയവങ്ങൾ ദാനം ചെയ്യാൻ മുന്നിട്ടിറങ്ങുന്ന കുടുംബങ്ങളുടെ നിസ്വാർത്ഥ ത്യാഗമാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യുകയും നിരവധി ജീവൻ രക്ഷിക്കുകയും ചെയ്തവരുടെ ത്യാഗത്തെ ആദരിക്കുന്നതിനായി, മരണത്തിന് മുമ്പ് അവരുടെ അവയവങ്ങൾ ദാനം ചെയ്തവരുടെ ശവസംസ്കാരം ഇനി സർക്കാരിന്റെ ആദരവോടെ നടത്തും.”- അദ്ദേഹം പറഞ്ഞു.