മോൻസൻ മാവുങ്കൽ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ്

12 June 2023

പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവുങ്കലിനെതിരായ കേസില്‍ സംസ്ഥാന കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ജോൺ 14 ന് ക്രൈംബ്രാഞ്ച് കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
സിആര്‍പിസി 41 A പ്രകാരമാണ് നോട്ടീസ് നൽകിയിട്ടുള്ളത് . പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ വകുപ്പില്‍ നോട്ടീസ് നല്‍കുന്നത്. ഇതിനോടകം കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
കെ സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.