പോക്സോ കേസിൽ കെ സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

single-img
26 July 2023

കൊച്ചി: പോക്സോ കേസിൽ കെ സുധാകരനെതിരായ വിവാദ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം.