ഷാരോൺ രാജിന്റെ മരണത്തിൽ മൊഴിയെടുക്കാൻ ഷാരോണിന്റെ വനിതാ സുഹൃതിനെയും മാതാപിതാക്കളെയും വിളിപ്പിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
ഷാരോണിന്റെ വനിതാ സുഹൃത്ത്, സുഹൃത്തിന്‍റെ അച്ഛന്‍, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാന്‍ വിളിപ്പിച്ചു. ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസില്‍ വച്ചാണ് മൊഴിയെടുക്കുക. വനിതാ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോയ ഷാരോണിന്റെ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും.
ഛര്‍ദ്ദിലോടെ ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നതിന് സുഹൃത്ത് സാക്ഷിയായിരുന്നു. കഷായം കുടിച്ചുവെന്നും ഷാരോണ്‍ ആദ്യം പറഞ്ഞത് ഈ യുവാവിനോടാണ്. എന്നാല്‍ പിന്നീട് ഷാരോണ്‍ വൈകിട്ട് വിളിച്ചപ്പോള്‍ ജ്യൂസ് തന്നുവെന്ന് പറയണമെന്ന് പറഞ്ഞതായും സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
അതേ സമയം, മരണ കാരണത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ മരണത്തിനിടയാക്കിയ കാരണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ. റിപ്പോര്‍ട്ട് വേഗത്തില്‍ ലഭിക്കാന്‍ പൊലീസ് തലത്തില്‍ ഇടപെടലുണ്ടായിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ വീട്ടില്‍ എത്തിയേക്കും.