എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്

16 October 2022

അധ്യാപികയായ യുവതി നൽകിയ പരാതിയിൽ ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ട കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്ന് ക്രൈം ബ്രാഞ്ച്. കോടതിയിൽ അദ്ദേഹം നൽകിയിരിക്കുന്ന മുൻകൂർജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി വരുന്നത് വരെ തത്ക്കാലം അറസ്റ്റ് ചെയ്യണ്ട എന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.
അതേസമയം, ഒളിവിലുള്ള എൽദോസിനെ കണ്ടുപിടിക്കാനുള്ള ഊർജിത ശ്രമങ്ങളാണ് പോലീസ് നടക്കുന്നത്. യുവതിയുടെ പരാതിയിൽ കൂടുതൽ ആളുകളെ പ്രതി ചേർക്കാനുള്ള നീക്കം അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
നേരത്തെ രണ്ട് അഭിഭാഷകർക്കും എൽദോസിന്റെ സഹായിക്കുമെതിരെ യുവതി മൊഴി നൽകിയിരുന്നു. അതുകൊണ്ടുതന്നെ ഈ മൂന്നുപേരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് സാധ്യത.