മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

single-img
6 December 2022

മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ച കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍.

എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ നന്ദകുമാര്‍ അസഭ്യ വാക്കുകള്‍ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. ഇത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

വാട്സ്‌ആപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. കണ്ണൂര്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ വാട്സ്‌ആപ്പില്‍ പ്രചരിപ്പിച്ചതാണ് പോസ്റ്റെന്ന് പറയുന്നു.

എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേതാണെന്നും അതു തിരിച്ചടയ്ക്കണമെന്നുമെല്ലാം നന്ദകുമാര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.