രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി; മുൻ എംഎൽഎമാർ ഉൾപ്പെടെ 16 പ്രമുഖർ ബിജെപിയിൽ

single-img
13 August 2023

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കവേ രാജസ്ഥാനിൽ മുൻ എംഎൽഎയടക്കം 16 പ്രമുഖർ ബിജെപിയിൽ ചേർന്നു. റിട്ടയർ ചെയ്ത സംസ്ഥാന പൊലീസ് മേധാവിയുമുൾപ്പെടെയുള്ളവരാണ് ബിജെപിയിൽ എത്തിയത്. 16 പേർ ശനിയാഴ്ച ബിജെപിയിൽ ചേർന്നു.

ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തുമെന്നും രാജസ്ഥാന്റെ ബിജെപി ചുമതലയുള്ള അരുൺ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ വ്യാപകമായി വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം കോൺഗ്രസ് സർക്കാരിന്റെ നിഷ്ക്രിയത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ മുൻ എംഎൽഎമാരായ മോത്തിലാൽ ഖരേര, അനിതാ കത്താര, ഗോപിചന്ദ് ഗുർജാർ, വിരമിച്ച ജഡ്ജി കിഷൻ ലാൽ ഗുർജാർ, മധ്യപ്രദേശ് മുൻ ഡിജിപി പവൻ കുമാർ ജെയിൻ, കോൺഗ്രസ് നേതാവ് മൃദുരേഖ ചൗധരി തുടങ്ങി പതിനാറ് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് പാർട്ടിയുടെ നയങ്ങളിലും പരിപാടികളിലും വിശ്വാസം പ്രകടിപ്പിച്ചാണ് ആളുകൾ പാർട്ടിയിൽ ചേരുന്നത്. ഭാവിയിലും ഇത് തുടരുമെന്നും സിംഗ് പറഞ്ഞു.