രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി;സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ച് അശോക് ഗലോട്ട്
27 September 2022
ദില്ലി : രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗലോട്ട് സോണിയ ഗാന്ധിയെ കാണാന്‍ സമയം ചോദിച്ചു.
രാജസ്ഥാനില്‍ നടന്നത് അച്ചടക്കലംഘനമെന്ന് ആവര്‍ത്തിച്ച് എഐസിസി നിയോഗിച്ച നിരീക്ഷകന്‍ അജയ് മാക്കന്‍ രംഗത്തെത്തി.എന്നാല്‍
മാക്കന്‍ നടത്തിയത് ഗൂഢാലോചനയെന്നാണ് ഗലോട്ട് പക്ഷം പറയുന്നത്.
ഇതിനിടെ പ്രശ്ന പരിഹാരത്തിന് കമല്‍നാഥ് ഗലോട്ടുമായും സച്ചിന്‍ പൈലറ്റുമായും സംസാരിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടികള്‍ മാറ്റിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരം കാണും വരെ മാറ്റിവയ്ക്കണം എന്നാണ് ആവശ്യം . എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ആലോചനയില്ലെന്ന് മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി