ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏഷ്യൻ അരങ്ങേറ്റ മത്സരം മെസ്സിക്കും എംബാപ്പെക്കുമെതിരേ
യൂറോപ്യന്‍ ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഏഷ്യൻ രാജ്യമായ സൗദിയുടെ ക്ലബ്ബായ അല്‍ നാസറിലെത്തിയ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം അര്‍ജന്റീനന്‍ സൂപ്പര്‍ താരമായ മെസ്സിയുടെയും ഫ്രാന്‍സ് സൂപ്പര്‍ താരം കീലിയന്‍ എംബാപ്പെയുടേയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടേയും പിഎസ്ജി ക്ലബിനെതിരെ എന്ന് റിപ്പോര്‍ട്ടുകള്‍.
ജനുവരി 19നാണ് അല്‍ നാസറും പിഎസ്ജിയും തമ്മിലുള്ള മത്സരം നടക്കുന്നത് .ഇപ്പോഴത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീട ജേതാക്കളായ അല്‍ ഹിലാലിന്റെയും മറ്റൊരു ഏഷ്യന്‍ ക്ലബായ അല്‍ നാസറിന്റെയും താരങ്ങള്‍ പങ്കെടുക്കുന്ന സംയുക്ത ടീമിനെതിരെ ജനുവരി 19ന് റിയാദില്‍ സൗഹൃദ മത്സരം കളിക്കുമെന്ന് പിഎസ്ജി ക്ലബ് തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ രണ്ട് മത്സരങ്ങളുടെ വിലക്ക് ക്രിസ്റ്റ്യാനോക്ക് നിലവിലുണ്ട്. പക്ഷെ ഇത് സംയുക്ത ടീമുമായുള്ള സൗഹൃദ മത്സരത്തിന് ബാധകമല്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- എവര്‍ട്ടന്‍ മത്സരത്തിനു ശേഷം ആരാധകന്റെ ഫോണ്‍ തട്ടിമാറ്റിയ സംഭവത്തിലാണ് ക്രിസ്റ്റാനോ വിലക്ക് നേരിടുന്നത്.