കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്നതിന്റെ പേരിൽ ജഡ്ജി നിയമത്തെ തടയാൻ കഴിയില്ല: സുപ്രീം കോടതി

single-img
20 January 2023

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത്‌ ജഡ്ജിയാകാനുള്ള അയോഗ്യത അല്ല എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം. അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ നിയമിക്കുന്നതിനുള്ള ശുപാർശ ആവർത്തിച്ചു കൊണ്ടാണ് സുപ്രീം കോടതി കൊളീജിയത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ സർക്കാരിന്റെ സുപ്രധാന നയങ്ങളെയും സംരംഭങ്ങളെയും നിർദ്ദേശങ്ങളെയും വിമർശിക്കുന്നു എന്ന കാരണത്താലാണ് അഭിഭാഷകനായ സോമശേഖർ സുന്ദരേശനെ നിയമിക്കുന്നതിനുള്ള ശുപാർശ കേന്ദ്രം നിരസിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ പക്ഷപാതപരമാണെന്ന് അനുമാനിക്കാൻ കഴിയില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരം എല്ലാ പൗരന്മാർക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും അഭിപ്രായപ്രകടനത്തിനുമുള്ള അവകാശമുണ്ട്. വ്യക്തിപരയാമായ അഭിപ്രായങ്ങൾ ഒരു ഭരണഘടനാപരമായ ഓഫീസ് വഹിക്കുന്നതിന് തടസ്സമല്ല. മാത്രമല്ല സുന്ദരേശൻ വാണിജ്യ നിയമത്തിൽ വൈദഗ്ധ്യം നേടിയിട്ടുണ്ടെന്നും വാണിജ്യ, സെക്യൂരിറ്റീസ് നിയമങ്ങളുമായി ബന്ധപ്പെട്ട് ധാരാളം കേസുകളുള്ള ബോംബെ ഹൈക്കോടതിയുടെ നടത്തിപ്പിന് സുന്ദരേശന്റെ നിയമനം ഗുണകരമാകും എന്നും കൊളീജിയം അഭിപ്രായപ്പെടുന്നു.