ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു; മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ വിമർശനം
4 July 2024
എംഎൽഎ മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. പാലക്കാട് ജില്ലയിൽ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് മുഹസീനാണ്, സംഘടനയ്ക്ക് അതീതനായി പ്രവർത്തിക്കുന്നുവെന്നാണ് പാലക്കാട് സിപിഐ ജില്ലാ എക്സിക്യൂട്ടീവിൽ വിമർശനം ഉയര്‍ന്നത്.
പാർട്ടി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്. സംഘടനയുടെ വ്യവസ്ഥയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിക്കാൻ മുഹമ്മദ് മുഹസീൻ എംഎൽഎ തയ്യാറാകണമെന്നും പാര്‍ട്ടിയുടെ ജില്ലാ എക്സിക്യുട്ടീവ് യോഗത്തിൽ നേതാക്കൾ കൂട്ടമായി ആവശ്യപ്പെട്ടു.