ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു; ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കും;എംവി ഗോവിന്ദന്‍

4 February 2023

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.
ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണ്. അതു മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്ന് ഗോവിന്ദന്‍ വിമര്‍ശിച്ചു. കേരളത്തിനു നല്‍കേണ്ട 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതോടെയാണ് അധിക സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്.
കേരളം ഉയര്‍ത്തുന്ന ബദല്‍ വികസന മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.