മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റില്‍


ഓൺലൈൻ വിനോദ ചാനലിലെ മാധ്യമപ്രവര്‍ത്തകയോട് അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍(ഐപിസി 509) ലൈംഗിക ചുവയോടെ സംസാരിക്കല്‍( ഐപിസി 354എ) പൊതുസ്ഥലത്ത് അസഭ്യം പറയല്‍ ( ഐപിസി 294 എ) എന്നീവകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശ്രീനാഥുമായി അഭിമുഖം നടത്തിയ കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാകും എന്നാണ് കരുതപ്പെടുന്നത്..
ശ്രീനാഥ് ഭാസി അഭിമുഖം ആരംഭിച്ച പിന്നാലെ കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ക്ഷോഭിച്ചു പെരുമാറി എന്നാണ് അവതാരക പരാതിയില്‍ പറയുന്നത്. തുടർന്ന് ചിത്രീകരിച്ചുകൊണ്ടിരുന്ന മൂന്ന് ക്യാമറകളും ഓഫ് ചെയ്യിപ്പിച്ച് ശ്രീനാഥ് ഭാസി തെറിവിളി തുടങ്ങുകയായിരുന്നുഎന്ന് പരാതിയിൽ പറയുന്നു.