അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണം; മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ ഉന്മേഷിനാണ് അന്വേഷണ ചുമതല.
ബിഎൻഎസ് 192 വകുപ്പ് ചേർത്താണ് കോഴിക്കോട് സിറ്റി പോലീസ് കേസ് എടുത്തത്. സമൂഹത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ചു കലാപം ഉണ്ടാക്കുന്നത് തടയുന്നതാണ് ഈ വകുപ്പ് . കേരളാ പോലീസ് ആക്ട് ലെ 120 വകുപ്പും ചുമത്തിയിട്ടുണ്ട്.
അർജുന്റെ സഹോദരി അഞ്ജുവാണ് വിഷയത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കുടുംബത്തെ വേട്ടയാടുന്നു എന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ സിറ്റി പോലീസ് കമ്മീഷനർ നിർദേശം നൽകുകയായിരുന്നു . പരസ്യമായി തന്നെ നേരത്തെ മനാഫിനെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ വൈകാരികതയെ ചൂഷണം ചെയ്യുകയായിരുന്നു മനാഫെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ മാധ്യമങ്ങൾക്ക് മുൻപിൽ കുറ്റപ്പെടുത്തിയിരുന്നു.