കെ.കെ.രമ എംഎല്‍എയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാതെ സൈബര്‍ പൊലീസ്


തിരുവനന്തപുരം: സൈബര്‍ ആക്രമണത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ കെ.കെ.രമ എംഎല്‍എയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാതെ സൈബര്‍ പൊലീസ്.
പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചു തുടര്‍ നടപടി എന്നാണ് സൈബര്‍ പോലീസ് വൃത്തങ്ങള്‍ പറയുന്നത്. പരാതിയില്‍ സ്പീക്കറുടെഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭ സംഘര്‍ഷത്തില്‍ നേരത്തെ രമ പൊലീസിന് നല്‍കിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല.
അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ സംസാരിക്കാന്‍ സാധ്യത. വി ഡി സതീശനുമായി ഒത്തു തീര്‍പ്പ് ചര്‍ച്ചക്കായി എത്തിയ പാര്‍ലമെന്ററി കാര്യമന്ത്രി കെ രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉടന്‍ ചര്‍ച്ച നടത്തും എന്ന് അറിയിച്ചിരുന്നു.അതേസമയം അടിയന്തര പ്രമേയം തുടര്‍ച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുക ആണ് പ്രതിപക്ഷം.സമവായം ആയില്ലെങ്കില്‍ നാളെയും സഭ സുഗമമായി നടക്കാന്‍ ഇടയില്ല