അസമില്‍ ദുരന്തം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്
ധാക്ക: അസമില്‍ ദുരന്തം വിതച്ച് സിട്രാങ് ചുഴലിക്കാറ്റ്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു.
325 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 83 ഗ്രാമങ്ങളാണ് ദുരന്തത്തിലായത്. ആയിരത്തിലധികം ജനങ്ങളാണ് ഈ ചുഴലിക്കാറ്റിന്റെ ദുരിതത്തിലകപ്പെട്ടിരിക്കുന്നത്. മതിലുകളും മരങ്ങളും തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ധാക്ക, കുമില്ലാ ദൗലത്ഖാനിലെ നാഗല്‍കോട്ട്, ഭോലയിലെ ചാര്‍ഫെസണ്‍, നാരയിലിലെ ലോഹഗര എന്നിവിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം സിത്രാംഗ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെയും കന്നുകാലികളെയും ഒഴിപ്പിക്കുകയും ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണി വരെ കോക്‌സ് ബസാര്‍ തീരത്ത് നിന്ന് 28,155 ആളുകളെയും 2,736 കന്നുകാലികളെയും ഒഴിപ്പിച്ച് ഷെല്‍ട്ടറുകളിലേക്ക് മാറ്റി.