എതിരില്ല ; സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും

18 October 2022

നാഷണൽ കൗൺസിൽ ഒറ്റക്കെട്ടായി തെരഞ്ഞെടുത്തതിനെ തുടർന്ന് സിപിഐയുടെ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. നേരത്തെ 2010 ൽ സുധാകർ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ഇപ്പോൾ നടക്കുന്ന സമ്മേളനത്തിൽ സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു.
ഇതിൽ കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം പി, ചിറ്റയം ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി എന്നിവരാണ് സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ടത്.