തിയേറ്ററുകളിൽ തരംഗം തീർക്കാൻ 33 വർഷങ്ങൾക്ക് ശേഷം; റീ റിലീസിനൊരുങ്ങി ദളപതി

single-img
18 August 2023

രജനീകാന്ത്-മോഹൻലാൽ കൂട്ടുകെട്ടിലെ ജയിലറിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകാൻ രജനി-മമ്മൂട്ടി കൂട്ടുകെട്ട് ഒരുങ്ങുന്നു. 33 വർഷങ്ങൾക്ക് ശേഷം ദളപതി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

രജനികാന്ത് നായകനായ ജയിലർ കേരളത്തിലെ തിയേറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സമയത്താണ് ദളപതിയുടെ റീ റിലീസ്. 4കെ പ്രൊജക്ഷനിലാണ് ദളപതി എത്തുന്നത്.മണിരത്‌നം സംവിധാനം ചെയ്ത ദളപതി പുരാണ കഥാപാത്രങ്ങളായ കര്‍ണനും ദുര്യോധനനും തമ്മിലുള്ള സൗഹൃദത്തെ ആധാരമാക്കിയുള്ളതാണ്.

കേന്ദ്ര കഥാപാത്രങ്ങളായ സൂര്യയും ദേവരാജുമായി രജനീകാന്തും മമ്മൂട്ടിയും എത്തിയപ്പോള്‍ ദളപതി തീയേറ്ററുകളെ പൂരപറമ്പാക്കി മാറ്റി. മൂന്ന് കോടിരൂപ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ‘ദളപതി’ അക്കാലത്തെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബിഗ്-ബഡ്ജറ്റ് ചിത്രമായിരുന്നു. ജി.വി ഫിലിംസിന്റെ ബാനറില്‍ ജി.വെങ്കിടേശ്വരനാണ് സിനിമ നിര്‍മ്മിച്ചത്. നവംബര്‍ 5ന് ദീപാവലി റിലീസായി എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്.