മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ്
30 November 2022
കാസർകോട് ജില്ലയിൽ പോക്സോ കേസിൽ ബി ജെ പി പ്രവർത്തകന് ജീവപര്യന്തം തടവ് ശിക്ഷ നൽകി കോടതി .മൂകയും ബധിരയുമായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോഡ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
ജില്ലയിലെ ഉപ്പള സ്വദേശി സുരേഷാണ് പ്രതി.2015 സെപ്തംബറിലായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പ്രതി വീട്ടിൽ അതിക്രമിച്ച് കയറി കെട്ടിയിട്ടായിരുന്നു ഇയാൾ പീഡിപ്പിച്ചത്.