നയന സൂര്യന്റെ മരണം; കാണാതായ വസ്തുക്കൾ കണ്ടെത്തിയത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന്

25 January 2023

പ്രശസ്ത യുവ സംവിധായക നയന സൂര്യന്റെ മരണത്തിന് പിന്നാലെ നയന താമസിച്ചിരുന്ന മുറിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത വസ്തുക്കൾ കണ്ടെത്തി. ഇവരുടെ ബെഡ് ഷീറ്റും തലയണയും വസ്ത്രങ്ങളുമാണ് കണ്ടെത്തിയത്.
തലസ്ഥാനത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ കൂട്ടിയിട്ടിരുന്നിടത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. അതേസമയം, നയനയുടെ മൃതദേഹത്തിൽ നിന്നുമെടുത്ത വസ്ത്രങ്ങൾ ഇപ്പോഴും കണ്ടെത്തിയില്ല. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലുകൾ കാണാതായത് വിവാദമായിരുന്നു.
കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം പൊലീസുകാർ നടത്തിയ തെരച്ചിലാണ് ഇപ്പോൾ വസ്തുക്കൾ കണ്ടെത്തിയത്. നയനയുടെ ചുരിദാർ, അടിവസ്ത്രം, തലയണ ഉറ, പുതപ്പ് എന്നിവ ആര്‍ഡിഒ കോടതി മ്യൂസിയം പൊലീസിനെ സൂക്ഷിക്കാൻ കൈമാറിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ആവശ്യപ്രകാരം നടത്തിയ പരിശോധനയിൽ ഇവ കാണാതായത് വിവാദമായിരുന്നു.