സാഷയുടെ മരണം; കാരണം പുറത്ത്, അതീവ ജാഗ്രതയോടെ അധികൃതര്‍


ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്നായ സാഷയുടെ മരണ കാരണം മാനസിക സമ്മര്‍ദ്ദമെന്ന് വിദഗ്ധര്‍.
കുനോ ദേശീയ ഉദ്യാനത്തില്‍ കഴിയുകയായിരുന്ന സാഷ എന്ന ചീറ്റയാണ് കഴിഞ്ഞ ചത്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആഫ്രിക്കയിലെ നമിബിയയില്‍ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ. ആഫ്രിക്കയില്‍ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ട് അറിയിച്ചു. സാഷയുടെ മരണം വന്യജീവി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. സാഷയുടെ ജീവന്‍ രക്ഷിക്കാനായി മുഴുവന്‍ സമയവും ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
സാഷയുടെ ക്രിയാറ്റിനന്‍ അളവ് 400ന് മുകളിലായിരുന്നുവെന്നും മെഡിക്കല്‍ സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ക്രിയാറ്റിനന്‍ അളവ് വര്‍ധിച്ചത് കാരണം വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മറ്റൊരു കാരണവും കാണാനില്ലെന്നും ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം കാരണമാകാം ക്രിയാറ്റിനന്‍ ലെവല്‍ ഉയര്‍ന്നതെന്നും സംഘം വിലയിരുത്തി. സാഷയുടെ മരണത്തെ തുടര്‍ന്ന് എല്ലാ ചീറ്റകളെയും അള്‍ട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും.