സിദ്ധാർത്ഥന്റെ മരണം; ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് സിബിഐ കോടതിയിൽ

30 April 2024

വയനാട്ടിലെ പൂക്കോട് വെറ്റിറനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് സിബിഐ ഹൈക്കോടതിയില്‍. ക്രൂരമായ ആക്രമണമാണ് പ്രതികള്‍ നടത്തിയതെന്ന് ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചു.
നിലവിൽ കേസില്‍ റിമാന്‍ഡിലുള്ള മാനന്തവാടി സ്വദേശി അരുണ്‍ അടക്കം 8 പ്രതികള്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിച്ചപ്പോഴാണ് നിലപാട് അറിയിച്ചത്. തുടർന്ന് കുറ്റപത്രം ഹാജരാക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയ കോടതി ജാമ്യഹര്‍ജി പരിഗണിക്കുന്നത് 10 ലേക്ക് മാറ്റി.
പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇപ്പോൾ 60 ദിവസത്തിലേറെയായി 18 പ്രതികളും റിമാന്‍ഡില്‍ കഴിയുകയാണ്.