കാസർകോട് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

single-img
6 September 2023

കാസർകോട് ജില്ലയിലെ കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കൊല്ലപ്പെട്ട ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

പോലീസ് പിന്തുടർന്നപ്പോൾ അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. വാഹനത്തിൽ ഉണ്ടായിരുന്നത് വിദ്യാർത്ഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷം മാത്രമാണെന്ന് ആരോപണം നേരിട്ട പൊലീസുകാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. നിലവിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ കൂടുതൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.