അംബാനി കുടുംബത്തിനെതിരെ വീണ്ടും വധഭീഷണി
5 October 2022
രാജ്യത്തെ മുൻനിര സമ്പന്നരിൽ ഒരാളായ റിലയൻസ് ഗ്രൂപ്പ് ഉടമ അംബാനി കുടുംബത്തിനെതിരെ വീണ്ടും വധഭീഷണി. ഇന്ന് ഉച്ചയോടെ എത്തിയ ഭീഷണി സന്ദേശത്തിൽ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി ബോംബ് വച്ച് തകർക്കുമെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുകേഷ് അംബാനി, ഭാര്യ നീത അംബാനി മക്കളായ ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർക്കെതിരെയാണ് വധഭീഷണി. നേരത്തെ ഓഗസ്റ്റ് 15 ന് എച്ച്എൻ റിലയൻസ് ആശുപത്രിയിലെ ഹെൽപ്ലൈൻ നമ്പറിലും സമാനമായ ഭീഷണി സന്ദേശം വന്നിരുന്നു. അപ്പോൾ എട്ട് തവണയാണ് ഭീഷണി മുഴക്കിയ വ്യക്തി വിളിച്ചത്.
പിന്നീട് നടന്ന പരിശോധനയിൽ ഈ കോളുകൾ പൊലീസ് ട്രേസ് ചെയ്യുകയും അന്ന് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെ പിടികൂടുകയും ചെയ്തിരുന്നു.